മലപ്പുറം ജില്ലയിലെ മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന്റെ മകൾ ആയിരുന്നു കൃഷ്ണപ്രിയ.

മലപ്പുറത്തെ നടുക്കിയ 13 വയസുള്ള പെൺകുട്ടിയുടെ തിരോധനം


രണ്ട് ആൺ മക്കൾക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച മകൾ.

ഏട്ടന്മാരുടെ പ്രിയ അനിയത്തിക്കുട്ടിയായി അമ്മയുടെ പൊന്നോമന ആയി 13 വയസുവരെ മാത്രമാണ് അവൾക്ക് ജീവിക്കാൻ കഴിഞ്ഞുള്ളൂ.

ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ 2001 ഫെബ്രുവരി ഒൻപതിന് വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി അവളെ കാണാതായി.

നാട് ഒന്നാകെ ആ പതിമൂന്നു വയസ്സുകാരിയെ തിരഞ്ഞു. പൊന്നു പോലെ കൊണ്ടുനടന്ന മകളെ കാണാതായ ആ രാത്രി മുഴുവൻ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ ഊർന്നിറങ്ങിയ കണ്ണുനിരിനെ വകഞ്ഞുമാറ്റിയായിരുന്ന തിരച്ചിലിന് ഒപ്പം കൂടിയത്.

200 മീറ്റർ മാറി കുറ്റിക്കാട്ടിൽ തന്റെ പിച്ചിചീന്തിയ ചേദനയറ്റ ദേഹം പെട്രോമാക്സിന്റെ വെളിച്ചത്തിൽ തിരിച്ചറഞ്ഞപ്പോൾ ഏതൊരചനെ പോലെയും ശങ്കരനാരായണൻ തളർന്ന് പോയി

രണ്ട് ദിവസത്തിനപ്പുറം കൊലയാളിയെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം നെട്ടിതരിച്ചു.

തന്റെ മാളുവിനെ 'അങ്ങനെ ആയിരുന്നു അച്ഛൻ വിളിച്ചിരുന്നത്, കാണാതായത് മുതൽ അന്ത്യകർമ്മം കഴിയുന്നത് വരെ കൂടെ സജീവമായി ഉണ്ടായിരുന്ന അയൽവാസിയും അടുപ്പക്കാരനുമായ കോയ ആണ് ആ പൈശാചിക കൃത്യം ചെയ്തത്!!!

കൊലയാളിയെ രാജ്യത്തിന്റെ നിയമത്തിനു വിട്ടുകൊടുത്ത് മാളു ഇല്ലാത്ത ആ വീട്ടിൽ ആ അച്ഛൻ മകളുടെ ഓർമ്മകളുമായി കഴിഞ്ഞു കൂടി...

ഒരു കൊല്ലമായപ്പോഴേക്കും തന്റെ മകളെ പിച്ചി ചീന്തിയ പിശാച് തന്റെ മുമ്പിലൂടെ ഒരു കുസലും കൂടാതെ നടക്കുന്നത് കണ്ട ആ അച്ഛൻ രാജ്യത്തിന്റെ നിയമം വിട്ട് അച്ഛന്റെതായ നിയമം നടപ്പാക്കാനിറങ്ങി!!

ഏതൊരു മകളും കൊതിച്ചു പോകുന്ന യഥാർത്ഥ "ഗ്രേറ്റ് ഫാദറിന്റെ "നിയമം !

പന്നിയെ വെടിവെക്കുന്ന ഒറ്റകുഴൽ തോക്കുകൊണ്ട് മുഹമ്മദ് കോയയുടെ

നെഞ്ചിൻ കൂട് തകർക്കുമ്പോൾ ആ ഗ്രേറ്റ് ഫാദറിന്റ കൈ ലവലേശം വിറച്ചില്ല ! തന്റെ മകൾക്ക് വേണ്ടി അച്ഛൻ നിയമം നടപ്പിലാക്കിയ അദ്ദേഹം പോലീസിന് കീഴടങ്ങി...

നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ശങ്കരനാരായണന് എന്ന അച്ഛൻ തെറ്റുകാരനായിരിക്കാം. പക്ഷേ നീതിയുടെ പക്ഷത്ത് മനസാക്ഷിയുടെ കോടതിയിൽ എന്നും വിജയിച്ചൊരാളാണ് ശങ്കരനാരായണൻ

മഞ്ചേരി കോടതി ജീവപര്യന്തം ശിക്ഷിച്ച ശങ്കരനാരായണനെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ ഹൈകോടതി വെറുതെ വിട്ടു....

"നടപ്പിലായത് ദൈവത്തിന്റെയോ രാജ്യത്തിന്റെയോ നിയമം അല്ല ഒരു അച്ഛന്റെ നിയമമായിരുന്നു "